മലയാളത്തിന്റെ പ്രിയനടൻ മാമുക്കോയക്ക് ആദരാഞ്ജലികൾ.
തന്റേതായ അഭിനയ ശൈലിയിലൂടെയും, മലബാറിലെ ഭാഷാശൈലിയിലൂടെയും, ഹാസ്യനടനായും സ്വഭാവനടനായും മലയാളികളുടെ എക്കാലത്തേയും പ്രിയനടനായ മാമുക്കോയയുടെ വേർപാട് ഏറെ ദുഃഖിപ്പിക്കുന്നതാണ്.
ഇടതു സഹയാത്രികനായിരുന്ന അദ്ദേഹത്തിന് എന്നും കൃത്യമായ നിലപാടുകളുണ്ടായിരുന്നു.
ഒരു ബഷീർ കഥാപാത്രത്തെ അനുസ്മരിക്കുന്ന വിധം സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ച ഹാസ്യമുഹൂർത്തങ്ങൾ അവിസ്മരണീയങ്ങളാണ്.
അദ്ദേഹം അഭിനയിച്ച ഓരോ കഥാപാത്രങ്ങളും അഭിനയ മുഹൂർത്തങ്ങളും നമുക്കത്രയും സുപരിചിതങ്ങളാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയിലും സിനിമാസ്വാദകരിലും ഒരിക്കലും നികത്താനാവാത്ത വിടവാണ്.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും, സിനിമാസ്വാദകരുടെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.